Join Our Whats App Group

പരമ്പരാഗത വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ് മിഷന്‍റെ ബിഗ് ഡെമോ ഡേ


തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതന ആശയങ്ങളും പരിചയപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ഡെമോ ഡേ സംഘടിപ്പിക്കുന്നു.

സംസ്ഥാനത്തെ വ്യവസായ-വാണിജ്യ സംഘടനകള്‍, ഐ.ടി. സംരംഭകരുടെ കൂട്ടായ്മയായ ജിടെക്, രാജ്യത്തെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായാണ് ജൂണ്‍ 25 മുതല്‍ 30 വരെ ഡെമോ ഡേ സംഘടിപ്പിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ഉപയാഗപ്പെടുത്താവുന്ന സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇതില്‍ പങ്കെടുക്കുന്നതിന് അവസരം.

കൊവിഡിനു ശേഷമുള്ള ബിസിനസ് ലോകത്ത് സാങ്കേതികവത്കരണവും ഡിജിറ്റലൈസേഷനും അത്യന്താപേക്ഷികമാവുന്ന സാഹചര്യത്തില്‍ മിതമായ ചെലവില്‍ അത് വ്യവസായികള്‍ക്ക് ലഭ്യമാക്കാനും അതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മെച്ചപ്പെട്ട ബിസിനസുകള്‍ സൃഷ്ടിക്കുന്നതിനുമാണ് പദ്ധതിയുടെ ഉദ്ദേശ്യം.

വ്യവസായികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ആവശ്യങ്ങള്‍ മനസ്സിലാക്കാനും വ്യവസായ സംഘടനകളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. വിവിധ വ്യവസായ മേഖലകളിലെ പ്രശ്നങ്ങളും ആവശ്യങ്ങളും സ്റ്റാര്‍ട്ടപ്പുകളുമായി ചര്‍ച്ച ചെയ്യാന്‍ ആവിഷ്കരിച്ച ‘റിവേഴ്സ് പിച്ച്’ പരിപാടിക്കു മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കെഎസ് യുഎമ്മിന്‍റെ യൂണിക് ഐഡി ഉള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രമാണ് ഡെമോ ഡേ പങ്കെടുക്കാന്‍ അവസരം. താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ജൂണ്‍ 15 നു മുന്‍പായി https://ift.tt/37liEdR എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കുക. സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ തിരഞ്ഞെടുക്കുന്നതില്‍ കെഎസ് യുഎമ്മിന് നേരിട്ട് ഉത്തരവാദിത്തമില്ല. വ്യത്യസ്ത വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ശുപാര്‍ശ ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളെ ജൂണ്‍ 20 ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 5 ദിവസത്തെ ഡെമോ ഡേയില്‍ വിവിധ വ്യവസായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഓണ്‍ലൈനായി സംവദിക്കാനുള്ള അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, കെഎസ് യുഎമ്മിന്‍റെ ബിസിനസ് കോ-ഓര്‍ഡിനേറ്റര്‍ സവാദ് സയ്യിദുമായി ബന്ധപ്പെടുക. ഫോണ്‍: 7736495689, ഇമെയില്‍: [email protected].

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group