കാസർഗോഡ് : ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരികക്ഷമതയുളള, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ സര്‍വ്വീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സര്‍വ്വീസുകളില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കാസര്‍കോട് ജില്ലാ ഫയര്‍ ഓഫീസില്‍ ജുലായ് 30 നകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലയിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും. ഫോണ്‍ 04994231101
إرسال تعليق