മലപ്പുറം : ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റെസ്‌ക്യൂ ഗാര്‍ഡിനെ 52 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്ന് പരിശീലനം ലഭിച്ചവര്‍ക്ക് ഇന്റര്‍വ്യൂവില്‍ മുന്‍ഗണന ലഭിക്കും. 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 11ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0494 2666428.
إرسال تعليق