തലശ്ശേരി: തലശ്ശേരി ഗവ. കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ജൂണ്‍ എട്ടിന് രാവിലെ 11 മണിക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഒന്‍പതിന് രാവിലെ 11 മണിക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ച ഒരു മണിക്ക് മാത്തമാറ്റിക്സ് അഭിമുഖം നടക്കും. ഫോണ്‍ : 9947196918.
إرسال تعليق