Join Our Whats App Group

പട്ടികജാതി വിദ്യാർത്ഥികൾക്ക് കെൽട്രോണിൽ സൗജന്യ പരിശീലനം


തിരുവനതപുരം : 

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ എസ്.എസ്.എൽ.സി/പ്ലസ്ടു/ ഡിഗ്രി/ഡിപ്ലോമ/ബി.ടെക് കഴിഞ്ഞ പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. 

റെസിഡൻഷ്യൽ വിഭാഗത്തിലും നോൺ റെസിഡൻഷ്യൽ വിഭാഗത്തിലുമാണ് കോഴ്‌സുകൾ. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കെൽട്രോൺ നോളഡ്ജ് സെന്ററുകളിലാണ് കോഴ്‌സുകൾ നടക്കുക. നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപന്റ് നൽകും. 

അപേക്ഷകൾ തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ജൂൺ 25നകം എത്തിക്കണം. 

കൂടുതൽവിവരങ്ങൾക്ക്ഫോൺ: 7356789991/0471-2337450.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group