വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ഗസ്റ്റ് അധ്യാപക നിയമനത്തിന് 2020 മെയ് 27 വരെ അപേക്ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം കോളജ് ഓഫീസില്‍ ജൂണ്‍ ഒന്‍പത് മുതല്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ജൂണ്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് ഇംഗ്ലീഷ്, ഉച്ചക്ക് ഒന്നിന് ജേര്‍ണലിസം, ജൂണ്‍ 10ന് രാവിലെ ഒന്‍പതിന് മാത്തമാറ്റിക്‌സ്, അറബിക്, 11 മണിക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചക്ക് ഒന്നിന് കമ്പ്യൂട്ടര്‍ സയന്‍സ്, ജൂണ്‍ 11ന് രാവിലെ ഒന്‍പതിന് എക്കണോമിക്‌സ്, ഉച്ചക്ക് ഒന്നിന് ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ജൂണ്‍ 12 രാവിലെ ഒന്‍പതിന് കൊമേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലാണ് അഭിമുഖം.
വണ്ടൂര്‍ അംബേദ്കര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിൽ ഗസ്റ്റ് അധ്യാപക നിയമനം
Soorya
0
Post a Comment