ആലപ്പുഴ: വനിത ശിശുവികസനവകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനത്തിന് മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീർമുക്കം എന്നീ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നും കഞ്ഞിക്കുഴി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ജൂൺ 25ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല. എന്നാൽ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായം ജനുവരി ഒന്നിന് 18-46 വയസ് മധ്യേ. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് മൂന്നുവർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ്. കൂടാതെ താത്കാലിക സേവനം അനുഷ്ഠിച്ചവർക്ക് പരമാവധി മൂന്നുവർഷം പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും, പഞ്ചായത്തിൽ സ്ഥിര താമസക്കാരിയാണെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷകൾ ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്, പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി, എസ്.എൻ.പുരം പി.ഒ, പിൻ- 688582, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. താഴെപ്പറയുന്ന വിഭാഗം അപേക്ഷകർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ കൂടിക്കാഴ്ചയിൽ പരിഗണന ലഭിക്കും: നഴ്‌സറി ടീച്ചർ, പ്രീപ്രൈമറി ടീച്ചർ ട്രെയിനി, ബാലസേവിക ട്രെയിനി എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകൃത കോഴ്‌സുകൾ പാസായവർ, സാമൂഹിക നീതി വകുപ്പിന്റെ ഏതെങ്കിലും സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, അങ്കണവാടികളിലെ മുൻ പ്രവൃത്തിപരിചയം ഉള്ളവർ,നാല്പതുവയസിനുമേൽ പ്രായമുള്ളവർ,വിധവകൾ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ.
إرسال تعليق