Join Our Whats App Group

125 പോലീസ് കോൺസ്റ്റബിൾ | പി.എസ്.സി. സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്


വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)


  • കാറ്റഗറി നമ്പർ : 08/2020

വനിതാ പോലീസ് കോൺസ്റ്റബിൾ


പോലീസ് (കേരള പോലീസ് സബോർഡിനേറ്റ് സർവീസസ് )

വയനാട് ജില്ല, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെൻറ് കോളനികളിൽ നിവസിക്കുന്ന എല്ലാ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികളിൽനിന്നുമാത്രം.

രണ്ടാം ഘട്ട സ്പെഷ്യൽ റിക്രൂട്ട്മെൻറ് വയനാട് ജില്ലയിലെ പണിയാൻ, അടിയാൻ, ഊരാളി, വെട്ടക്കുറുമ, പ്രത്യേക ദുർബല ഗോത്രവർഗവിഭാഗത്തിൽ പെട്ട കാട്ടു നായ്ക്കൻ എന്നീ പട്ടികവർഗക്കാർക്ക് മുൻഗണന.

മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടുർ , ബ്ലോക്കുകളിലെ പണിയാൻ,പ്രത്യേക ദുർബല ഗോത്രവർഗവിഭാഗത്തിൽപെട്ട കാട്ടു നായൻ, ചോലനായ്ക്കൻ എന്നീ പട്ടികവർഗക്കാർക്ക് മുൻഗണന.

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പ്രത്യേക ദുർബല ഗോത്രവർഗവിഭാഗത്തിൽപെട്ട കുറുമ്പർ പട്ടികവർഗക്കാർക്ക് മുൻ ഗണന.

കുറിപ്പ്: ഭിന്നശേഷിയുള്ളവർക്കും പുരുഷൻമാർക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കുന്നതല്ല.

ശമ്പളം : 22,200 രൂപ – 48,000 രൂപ

ഒഴിവുകളുടെ എണ്ണം : സംസ്ഥാന തലം : പട്ടികവർഗ്ഗം – 35

വനിതാ പോലീസ് ബറ്റാലിയൻ അടിസ്ഥാനത്തിൽ ഒഴിവുകൾ :

  • വയനാട് -20
  • മലപ്പുറം -7
  • പാലക്കാട് -8

നിയമന രീതി : നേരിട്ടുള്ള നിയമനം.

പട്ടികവിഭാഗത്തിൽ പെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷിക്കുന്ന അപേക്ഷ നിരസിക്കുന്നതാണ്.

പ്രായപരിധി : 18-31.

ഉദ്യോഗാർത്ഥികൾ 02-01-1989 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉൾപ്പെടെ).

വയസ്സിളവിനെ സംബന്ധിച്ച് മറ്റ് ആനുകൂല്യങ്ങൾ ഈ തിരഞ്ഞെടുപ്പിന് ബാധകമല്ല.

കുറിപ്പ് : വിമുക്തഭടന്മാർക്ക് ഉയർന്ന പ്രായപരിധിയിൽ 40 വയസ്സ് വരെ ഇളവ്‌ അനുവദിക്കുന്നതാണ്.

യോഗ്യതകൾ


വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.

കുറിപ്പ് :

1) എസ്.എസ്.എൽ.സി യോഗ്യതയുള്ളവരുടെ അഭാവ ത്തിൽ എസ്.എസ്.എൽ.സി തോറ്റവരെയും പരിഗണിക്കുന്നതാണ്.

2) മതിയായ എണ്ണം ഉദ്യോഗാർഥികളെ ലഭ്യമായിട്ടില്ലെങ്കിൽ വിദ്യാഭ്യാസയോഗ്യത 8-ാം ക്ലാസുവരെ താഴ്ത്തുന്നതാണ്.

ശാരീരിക സെ.മീ. മതിയായ യോഗ്യത:

(a) ഉയരം കുറഞ്ഞത് 150 എണ്ണം ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഉയരം 148 സെ.മീ. വരെ താഴ്ത്തുന്നതാണ്.

(b)കാഴ്ചശക്തി താഴെപ്പറയുന്ന തരത്തിൽ കണ്ണട വയ്ക്കാതെയുള്ള കാഴ്ചശക്തിയുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.

വലതു കണ്ണ് ഇടതു കണ്ണ്
ദൂരക്കാഴ്ച 6/6 സ്നെലൻ 6/6 സ്നെലൻ
സമീപക്കാഴ്ച 0.5 സ്നെലൻ 0.5 സ്നെലൻ

കുറിപ്പ് : ഓരോ കണ്ണിനും പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. കളർ ബ്ലൈൻഡ്നസ്, സ്ക്വിൻറ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളയുടേയോ മോർബിഡ് ആയിട്ടുളള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.

മുട്ടുതട്ട്, പരന്നപദം, ഞരമ്പുവീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയ പല്ലകൾ, കൊഞ്ഞ, കേൾവിയിലും സംസാരശേഷിയിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കുന്നതാണ്. ഓരോ ഉദ്യോഗാർഥിയെയും ശാരീരികക്ഷമതാ പരീക്ഷയ്ക്ക് വിധേയമാക്കുന്നതാണ്.

നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺസ്റ്റാർ നിലവാരത്തിലുള്ള താഴെ പറയുന്ന എട്ടിനങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണത്തിൽ യോഗ്യത നേടിയിരിക്കണം.

Physical Efficiency for Female Candidates


  • 100 Meters Run – 17 seconds
  • High Jump – 1.06 Meters
  • Long Jump – 3.05 Meters
  • Putting the Shot (4Kg) – 4.88 Meters
  • Throwing the throw ball – 14 Meters
  • 200 Meter runs – 36 seconds
  • Shuttle Race (25×4 meter) – 26 seconds
  • Skipping ( One Minute) – 80 times

സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)


കാറ്റഗറി നമ്പർ : 09/2020

പോലീസ് കോൺസ്റ്റബിൾ


പോലീസ് (കേരള പോലീസ് സബോർഡിനേറ്റ് സർവീസസ് )

വയനാട് ജില്ല , മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രേദേശങ്ങളിലെ വനാന്തരങ്ങളിലേയും വനാതിർത്തിയിലേയും സെറ്റിൽമെന്റ് കോളനികളിൽ നിവാസിക്കുന്ന എല്ലാ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രം രണ്ടാംഘട്ട സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്- വയനാട് ജില്ലയിലെ പണിയാൻ, അടിയാൻ , ഊരാളി(വെട്ടക്കുറുമ), പ്രത്യേക ദുർബല ഗോത്ര വിഭാഗത്തിൽ പെട്ട കാട്ടുനയ്ക്കാൻ എന്നീ പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ് ,അരീക്കോട്, വണ്ടൂർ ബ്ലോക്കുകളിലെ പണിയാൻ , പ്രത്യേക ദുർബല ഗോത്രവർഗ വിഭാഗത്തിൽ പെട്ട കാട്ടുനയ്ക്കൻ, ചോലനായ്ക്കൻ എന്നീ പട്ടിക വർഗ്ഗക്കാർക്ക് മുൻഗണന .

പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പ്രത്യേക ദുർബല ഗോത്ര വർഗ വിഭാഗത്തിൽ പെട്ട കുറുമ്പൻ വിഭാഗക്കാർക്ക് മുൻഗണന) രണ്ടാംഘട്ട സ്പെഷ്യൽ റിക്രൂട്ട്‌മെന്റ്

കുറിപ്പ്: ഭിന്നശേഷിയുള്ളവർക്കും വനിതകൾക്കും ഈ വിജ്ഞാനപനപ്രകാരം അപേക്ഷിക്കുവാൻ അർഹതയുണ്ടായിരിക്കില്ല .

ശമ്പളം: 22,200-48,000രൂപ

ഒഴിവുകളുടെ എണ്ണം : 90(ബറ്റാലിയൻ അടിസ്ഥാനത്തിൽ)

ജില്ല/മേഖല ബറ്റാലിയൻ ഒഴിവ്
വയനാട് ജില്ല KAP 4 65
മലപ്പുറം ( നിലമ്പൂർ ബ്ലോക്ക് മാത്രം ) MSP 08
പാലക്കാട് (അട്ടപ്പാടി ബ്ലോക്ക് മാത്രം) KAP 2 17

ബറ്റാലിയനിൽ ഉൾപ്പെടുന്ന ജില്ലകളും പോലീസ് ജില്ലകളും

1. കെ.എ. പി. IV : കണ്ണൂർ , വയനാട്, കാസർകോട് റവന്യൂ ജില്ലകൾ (കണ്ണൂർ, വയനാട്, കാസർകോട്, പോലീസ് ഡിസ്ട്രികടുകൾ)
2. കെ.എ. പി. II : തൃശ്ശൂർ , പാലക്കാട് റവന്യൂ ജില്ലകൾ (തൃശ്ശൂർ, പാലക്കാട്, എന്നീ പോലീസ് ഡിസ്ട്രിക്ടുകൾ)
3.എം.എസ്.പി: മലപ്പുറം, കോഴിക്കോട് റവന്യൂ ജില്ലകൾവ്(മലപ്പുറം, പോലീസ് ഡിസ്ട്രിക്ട് , കോഴിക്കോട് സിറ്റി ആൻഡ് റൂറൽ ഡിസ്ട്രിക്ടുകൾ.

കുറിപ്പ്: ഈ വിജ്ഞാപനപ്രകാരം ഒരു ഉദ്യോഗാർത്ഥി ഏതെങ്കിലും ഒരു ബറ്റാലിയനിലേക്ക് മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളു. തെരഞ്ഞെടുപ്പ് ബാറ്റലിയനടിസ്ഥാനത്തിൽ നടത്തുന്നതായിരിക്കും. അപ്രകാരം വിവിധ ബാറ്റലിയനു കളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, നിയമനം ലഭിക്കുന്ന ബന്ധപ്പെട്ട ജില്ല ആംഡ് റിസർവ്വിലേക്ക് മാത്രമേ സ്ഥലം മാറ്റത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

നിയമനരീതി: നേരിട്ടുള്ള നിയമനം .പട്ടികവർഗ്ഗ വിഭാഗത്തിൽപെടാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

പ്രായപരിധി : 18 – 31.

ഉദ്യോഗാർഥികൾ 02.0.1989നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ). വയസ്സ് ഇളവിനെ സംബന്ധിച്ച് മാറ്റ് ആനുകൂല്യങ്ങൾ ഈ തെരഞ്ഞെടുപ്പിന് ബാധകമല്ല.

കുറിപ്പ്: വിമുക്തഭടന്മാർക്ക് ഉയർന്ന പ്രായപരിധിയിൽ 40 വയസ്സുവരെ ഇളവ് അനുവദിക്കുന്നതാണ് .

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.

കുറിപ്പ്:

1)എസ്.എസ്.എൽ.സി . യോഗ്യതയുള്ളവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി തൊറ്റവരെയും പരിഗണിക്കുന്നതാണ്.

2). മതിയായ എണ്ണം ഉദ്യോഗർത്ഥികളെ ലഭ്യമായിട്ടിലെങ്കിൽ വിദ്യാഭ്യാസ യോഗ്യത 8-ാം ക്ലാസുവരെ താഴ്ത്തുന്നതാണ്.

ശാരീരിക യോഗ്യത :

(a) ഉയരം-കുറഞ്ഞത് 160 സെ.മി.(മതിയായ എണ്ണം ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത പക്ഷം 5cm ഇളവ് ഉയരത്തിൽ നൽകുന്നതാണ്)

b). നെഞ്ചളവ്- കുറഞ്ഞത് 76സെ. മീറ്ററും പൂർണ്ണ ഉഛൃസത്തിൽ കുറഞ്ഞത് 5 സെ.മീ. വികാസവും.
(72cm വരെ ഇളവ് നല്കുന്നതാണ്, എന്നിരുന്നാലും , ഇക്കാര്യത്തിൽ 5 cm. വിത്യാസം ഉണ്ടായിരിക്കണം.)

C) കാഴ്ചശക്തി: താഴെപറയുന്ന തരത്തിൽ കണ്ണടവക്കാതെയുള്ള കാഴ്ചശക്തിയുള്ളതായി സാക്ഷ്യപെടുത്തിരിക്കണം.

കുറിപ്പ്: ഓരോ കണ്ണിനും പൂർണമായ കാഴ്‌ച ശക്തി ഉണ്ടായിരിക്കണം . കളർ ബ്ലൊൻഡ്സ് , സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളയുടെയോ മേർബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ് . മുട്ടുതട്ട്, പരന്ന പാദം, ഞെരബ് വീക്കം , വളഞ്ഞ കാലുകൾ വൈകല്യമുള്ള കൈ കാലുകൾ ,കോബ ല്ല്( മുൻ പല്ല് ). ഉന്തിയപല്ലുകൾ കൊഞ്ഞ കേൾവിയിലും സംസാരശേഷിയിലുമുള്ള കുറവുകൾ എന്നിവ അയോഗ്യതയായികണക്കാകുന്നതാണ്.

മുകളിൽ പറഞ്ഞിട്ടുള്ള യോഗ്യതകൾക്കു പുറമെ ഓരോ ഉദ്യോഗാർഥിയേയും ശാരീരിക ക്ഷമതാ പരീക്ഷയക്ക് വിധേയരക്കുന്നതാണ്. നാഷണൽ ഫിസിക്കൽ എഫിഷൃൻഷി ടെസ്റ്റിലെ വൺസ്റ്റാർ നിലവാരത്തിലുള്ള താഴെ പറയുന്ന 8 ഇനങ്ങളിൽ എന്തെങ്കിലും 3 എണ്ണത്തിൽ യോഗ്യത നേടിരിക്കണം.

Physical Efficiency for Male Candidates


  • 100 Metres Run – 14 Second
  • High Jump – 132.20 cm(4’6”)
  • Long Jump – 457.20 cm(15’)
  • Putting the Shot (7264 gms)) – 609.60 cm(20’)
  • Throwing the Cricket Ball – 6096 cm(200’)
  • Rope Climbing(only with hands) – 365.80 cm(12’)
  • Pull-ups or chinning – 8 times
  • 1500 Metres Run – 5 Minutes & 44 seconds
Important Links
Notification Click Here
Official Website Click Here

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

 

Kerala Police Special Recruitment 2020 for Women Police Constable/Police Constable | 125 Posts


Kerala Police Recruitment 2020 : Kerala PSC invites a job application form from the eligible candidates for the post of Women Police Constable/ Police Constable for 125 vacancies.

Candidates with the qualification of SSLC are eligible to apply for this job. Selection will be based on the written test/ interview.

Interested and eligible candidates can apply for this post through postal on or before 24 June 2020.

The detailed eligibility and application process of Kerala Police Recruitment given below;

Job Summary
Post Name Women Police Constable/Police Constable
Qualification SSLC(10th Std)
Total Vacancies 125
Salary Rs.22,200 – 48,000/-
Job Location Kerala
Last Date 24 June 2020

Educational Qualification


For Women Police Constable/Police Constable:

  • Candidates should pass SSLC/10th standard or equivalent from a recognized board
  • Age Limit: 18 – 31 years

Post Wise Vacancies:

Women Police Constable: 35 Posts

  • Wayanad – 20 posts
  • Malappuram – 07 posts
  • Palakkad – 08 posts

Women Police Constable: 90 Posts

  • Wayanad – 65 posts
  • Malappuram – 08 posts
  • Palakkad – 17 posts

Physical Measurement:

  • Male – Height (168 Cm), Chest (81.28 Cm Ex: 5.08 Cm)
  • Male (SC/ST) – Height (160 Cm), Chest (76 Cm)

Physical Efficiency for Male Candidates


  • 100 Metres Run – 14 Second
  • High Jump – 132.20 cm(4’6”)
  • Long Jump – 457.20 cm(15’)
  • Putting the Shot (7264 gms)) – 609.60 cm(20’)
  • Throwing the Cricket Ball – 6096 cm(200’)
  • Rope Climbing(only with hands) – 365.80 cm(12’)
  • Pull-ups or chinning – 8 times
  • 1500 Metres Run – 5 Minutes & 44 seconds

Physical Efficiency for Female Candidates


  • 100 Meters Run – 17 seconds
  • High Jump – 1.06 Meters
  • Long Jump – 3.05 Meters
  • Putting the Shot (4Kg) – 4.88 Meters
  • Throwing the throw ball – 14 Meters
  • 200 Meter runs – 36 seconds
  • Shuttle Race (25×4 meter) – 26 seconds
  • Skipping ( One Minute) – 80 times

Selection Process


  • Selection will be based on the written test/ interview

How to Apply


All interested and eligible candidates should submit their application form with required documents through postal address on or before 24 June 2020.

Important Links
Notification Click Here
Official Website Click Here

Note: For postal address candidates can check the advertisement

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group