DOWNLOAD WHTSAAP BETA VERSION| updated app
എന്താണ് വാട്സാപ് കമ്മ്യൂണിറ്റി ഫീച്ചർ?
കമ്മ്യൂണിറ്റികൾ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും അനുവദിക്കുമെന്ന് കമ്പനി ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഗ്രൂപ്പിലെ എല്ലാവർക്കുമായി അറിയിപ്പ് സന്ദേശങ്ങൾ പ്രത്യേകം അയയ്‌ക്കാൻ സാധിക്കുന്ന പുതിയ ടൂളുകളും അഡ്‌മിനുകൾക്കായി കൊണ്ടുവരും. ഏതൊക്കെ ഗ്രൂപ്പുകൾ ഉൾപ്പെടുത്താമെന്നത് അഡ്മിന് തീരുമാനിക്കാം, നിയന്ത്രിക്കാനും സാധിക്കും.
ഗ്രൂപ്പ് ചാറ്റുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഫീച്ചറാണിതെന്ന് പറയാം. ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് വാട്സാപ്പിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ ഫീച്ചർ ഉപയോഗിച്ച് സ്‌കൂളുകൾക്കും പ്രാദേശിക ക്ലബ്ബുകൾക്കും ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകൾക്കും എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് എളുപ്പമാക്കാൻ സാധിക്കും. അതിനാൽ ആശയവിനിമയ വിടവ് ഉണ്ടാകില്ല. നിർദിഷ്‌ട ക്ലാസുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ അല്ലെങ്കിൽ സന്നദ്ധ ആവശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗ്രൂപ്പുകൾ സജ്ജീകരിക്കാനും വായിക്കേണ്ട അപ്‌ഡേറ്റുകൾ പങ്കിടാനും സ്‌കൂളിലെ എല്ലാ രക്ഷിതാക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നത് കമ്മ്യൂണിറ്റികൾ എളുപ്പമാക്കുമെന്ന് കരുതുന്നു എന്ന് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോം ബ്ലോഗിൽ കുറിച്ചു.
ആർക്കും ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാനും ഒന്നിലധികം ഗ്രൂപ്പുകളെ അതിൽ ചേര്‍ക്കാനും സാധിക്കും. എന്നാൽ, എല്ലാം അതാത് ഗ്രൂപ്പുകളുടെ അഡ്മിൻമാർ കമ്മ്യൂണിറ്റി ക്ഷണം സ്വീകരിച്ചാൽ മാത്രമാണ് ഗ്രൂപ്പുകൾ ഒന്നിപ്പിക്കാൻ കഴിയുക. എന്നാൽ പ്രത്യേക ഗ്രൂപ്പിലുള്ളവർക്ക് മാത്രമാണ് ആ ഗ്രൂപ്പിലെ സന്ദേശങ്ങൾ കാണാൻ കഴിയുക. അവരുടെ കമ്മ്യൂണിറ്റിയിലെ മറ്റു ഗ്രൂപ്പുകളിലെ ഉപയോക്താക്കളുടെ മെസേജുകളോ വാട്സാപ് നമ്പറുകളോ കാണാൻ കഴിയില്ല. എന്നാൽ ഏതൊക്കെ ഗ്രൂപ്പിലുളളവർക്ക് ഏതൊക്കെ മെസേജ് കാണാമെന്നത് കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് തീരുമാനിക്കുകയും ചെയ്യാം.
∙ ഇത് എങ്ങനെ മെസേജുകളുടെ പ്രളയം സൃഷ്ടിക്കാം?
രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, കമ്പനികള്‍ തുടങ്ങി വിവിധ കക്ഷികള്‍ ഇനി ഗ്രൂപ്പുകളെ ഒരുമിപ്പിച്ച് കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ തന്നെ ചില രാഷ്ട്രീയ കക്ഷികള്‍ വാട്‌സാപ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാവുന്ന അംഗങ്ങളുടെ പരിമിതിയെ എങ്ങനെ മറികടക്കാം എന്നാണ് അന്വേഷിക്കുന്നത്. കമ്മ്യൂണിറ്റി ഫീച്ചർ വരുന്നതോടെ മെസേജുകൾ ഫോര്‍വേഡ് ചെയ്തു പ്രചരിപ്പിക്കേണ്ട എന്നതും പലര്‍ക്കും സന്തോഷം നൽകുന്ന കാര്യമായിരിക്കും. കമ്മ്യൂണിറ്റീസ് വഴി പ്രചാരണ പരിപാടികളും മറ്റും എളുപ്പത്തില്‍ നിര്‍വഹിക്കാനാകും. ഗ്രൂപ്പുകളില്‍ ഉള്ളവര്‍ക്ക് മെസേജുകളുടെ ആധിക്യം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
∙ ഭയക്കണോ?
സമൂഹ മാധ്യമങ്ങള്‍ വഴി എളുപ്പത്തില്‍ സന്ദേശങ്ങള്‍ കൈമാറി ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും മറ്റും ഇപ്പോൾ അധികം കേൾക്കാറില്ല. ഇത്തരം ആക്രമണങ്ങള്‍ കൂടിയ സമയത്താണ് ഒരു സന്ദേശം അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിബന്ധന വന്നത്. എന്നാൽ, കമ്മ്യൂണിറ്റികള്‍ നടത്തുന്നവര്‍ സമൂഹത്തിന് ഭീഷണിയാകുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.
∙ ഗുണങ്ങള്‍
അയല്‍പക്ക കൂട്ടായ്മകള്‍, സ്‌കൂളുമായി ബന്ധപ്പെട്ടുള്ള കമ്മ്യൂണിറ്റീസ്, ജോലിസ്ഥലവുമായി ബന്ധപ്പട്ടുള്ള കമ്മ്യൂണിറ്റീസ് തുടങ്ങിയവ എല്ലാം സൃഷ്ടിക്കാം. പലതും ഒരു കുടക്കീഴില്‍ വരും. കോവിഡ് വ്യാപിച്ച സമയത്ത് സാധാരണക്കാർ ഓക്‌സിജനും മരുന്നും ഒക്കെ ലഭിക്കുന്നതിനായി വാട്‌സാപ്പിനെ ആശ്രയിച്ചിരുന്ന കാര്യം മെറ്റാ എടുത്തു പറയുന്നുണ്ട്. പുതിയ ഫീച്ചര്‍ ഇതെല്ലാം കൂടുതല്‍ എളുപ്പത്തിലാക്കുമെന്നും മെറ്റാ പറയുന്നു. പ്രത്യേകിച്ചും 40 കോടിയിലേറെ വാട്‌സാപ് ഉപയോക്താക്കളുള്ള ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് പുതിയ ഫീച്ചര്‍ സഹായം എത്തിക്കുന്നതിനും മറ്റും കൂടുതല്‍ ഉപയോഗപ്രദമായിരിക്കാം.
∙ 50 സംഘടനകളുമായി സഹകരിച്ചു
15 രാജ്യങ്ങളിലെ 50ലേറെ സംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിച്ചാണ് കമ്മ്യൂണിറ്റീസ് അവതരിപ്പിച്ചതെന്ന് മെറ്റാ വെളിപ്പെടുത്തി. ഈ സംഘടനകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
∙ മറ്റു ഫീച്ചറുകള്‍
വാട്‌സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്കും ഇനി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചെയ്യാവുന്ന രീതിയില്‍ പ്രതികരിക്കാം. ഗ്രൂപ്പിലുള്ള 32 പേര്‍ക്കു വരെ ഗ്രൂപ് ഓഡിയോ, വിഡിയോ കോൾ ചെയ്യാം. ഷെയർ ചെയ്യാവുന്ന ഫയലുകളുടെ സൈസ് 2 ജിബിയാക്കി. പ്രശ്‌നമെന്നു തോന്നുന്ന ചാറ്റുകള്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് നീക്കംചെയ്യാനും സാധിക്കും.
∙ കമ്മ്യൂണിറ്റീസ് അഡ്മിന്റെ അധികാരം
തന്റെ കമ്മ്യൂണിറ്റിയിലേക്ക് ഏത് ഗ്രൂപ്പിനെ ഉള്‍ക്കൊള്ളിക്കാം, ഏതു ഗ്രൂപ്പിനെ പുറത്തു നിർത്താം എന്നത് കമ്മ്യൂണിറ്റി അഡ്മിന്റെ അധികാരമായിരിക്കും. കമ്മ്യൂണിറ്റിയുമായി ബന്ധപ്പട്ട് ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശം നീക്കം ചെയ്യാനുള്ള അധികാരവും കമ്മ്യൂണിറ്റി അഡ്മിന് ഉണ്ടായിരിക്കും. പ്രശ്നക്കാരെ കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്താക്കാനും അഡ്മിന് അധികാരം ഉണ്ടായിരിക്കും.
∙ പുതിയ സുരക്ഷാ ഫീച്ചറുകളും
സ്പാം സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഗ്രൂപ്പിലുള്ള അംഗങ്ങള്‍ക്ക് ആ ഗ്രൂപ്പില്‍ മാത്രമാണ് സന്ദേശം പോസ്റ്റ് ചെയ്യാന്‍ സാധിക്കുക. ഗ്രൂപ്പിലെ സാധാരണ അംഗത്തിന് ഏതെല്ലാം കമ്മ്യൂണിറ്റി നിലവിലുണ്ടെന്ന് സേര്‍ച്ചു ചെയ്യാനും സാധിക്കില്ല. എന്നാല്‍, ഒരു കമ്മ്യൂണിറ്റിയുടെ സന്ദേശം തനിക്കും നല്‍കണമെന്ന് അഡ്മിനോട് ആവശ്യപ്പെടാനുള്ള അവകാശം ഗ്രൂപ്പ് അംഗത്തിന് ഉണ്ടായിരിക്കും
Post a Comment