Join Our Whats App Group

ഗിയർ ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ്


  എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഗിയർ ടെക്‌നീഷ്യൻ തസ്തികയിൽ മുസ്ലീം വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. യോഗ്യത - എസ് എസ് എൽ സി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നടത്തുന്ന ഗിയർ ടെക്‌നീഷ്യൻ കോഴ്‌സ്  വിജയിക്കണം, നോട്ടിക്കൽ എഞ്ചിനീയറിംഗ് പരിശീലനം എന്നിവ അല്ലെങ്കിൽ തത്തുല്യം. കപ്പലിൽ മത്സ്യബന്ധന ഉപകരണങ്ങൾ കൂട്ടി യോജിപ്പിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും മത്സ്യബന്ധന വിവരശേഖരണത്തിലും
രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം - 18 നും 41 നും ഇടയിൽ ( നിയമനുസൃത വയസിളവ് അനുവദനീയം ).
26500 -60700 രൂപയാണ് ശബളം. നിശ്ചിത യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  മെയ്‌ 31 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. മുസ്ലീം വിഭാഗത്തിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും പരിഗണിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group