കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസേർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ബി എ എം എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ആയുർവേദ ബിരുദാനന്തര ബിരുദം, ഗവേഷണത്തിലെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും. യോഗ്യരായവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതം മെയ് 30 ന് രാവിലെ 9.30 ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർ വേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തിച്ചേരുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 35000 രൂപ + വീട്ട് വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും. നിയമനം ആറ് മാസത്തേക്കായിരിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിയമനകാലാവധി നീട്ടി നൽകുന്നതാണ്. വെബ്സൈറ്റ് www.ccras.nic.in. ഫോൺ. 0497 2800167
إرسال تعليق