വനിതാ ശിശു വികസന വകുപ്പിന് കീഴിൽ അന്തിക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള മണലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കും. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അപേക്ഷകൾ ജൂൺ 5 ന് വൈകീട്ട് 5 മണി വരെ പ്രവൃത്തി സമയങ്ങളിൽ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കും. Phone: 0487 2638800.
Post a Comment