Join Our Whats App Group

കേന്ദ്ര സർവീസിൽ 1600 അവസരം


 സ്‌റ്റാഫ്‌ സെലക്‌ഷൻ കമീഷൻ (എസ്‌എസ്‌സി) നടത്തുന്ന കംബൈൻഡ്‌ ഹയർസെക്കൻഡറി ലെവൽ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ, മന്ത്രാലയങ്ങൾ തുടങ്ങിയവയിലെ ഗ്രൂപ്പ്‌ സി തസ്‌തികയായ ലോവർ ഡിവിഷൻ ക്ലർക്ക്‌/ ജൂനിയർ സെക്രട്ടറിയറ്റ്‌ അസിസ്‌റ്റന്റ്‌, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലാണ്‌അവസരങ്ങൾ. ആകെ 1600 ഒഴിവുകളാണ് കണക്കാക്കുന്നത്. പന്ത്രണ്ടാം ക്ലാസ്‌ അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. പ്രായം: 18–-27. ടയർ – -1, 2 എന്നിങ്ങനെ രണ്ടുഘട്ടമായാണ്‌ പരീക്ഷ. രണ്ടും കംപ്യൂട്ടർ അധിഷ്‌ഠിതം. ആദ്യഘട്ട പരീക്ഷ ആഗസ്‌തിൽ. രണ്ടാം ഘട്ടം പിന്നീട്‌ അറിയിക്കും.  കേരള – -കർണാടക റീജിയന്റെ ഭാഗമായ കേരളത്തിൽ ആറ്‌ പരീക്ഷാകേന്ദ്രമുണ്ട്‌. കോഴിക്കോട്‌, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവ. ലക്ഷദ്വീപിൽ കവറത്തി കേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ എട്ട്‌. വിശദവിവരങ്ങൾക്ക്‌ http://ssc.nic.in കാണുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group