വാണിയംകുളം ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ബി.വോക്/ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നാല് വര്‍ഷത്തെ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബി.വോക്/ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജിയില്‍ എന്‍.ടി.സി/എന്‍.എ.സി പാസും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഏപ്രില്‍ 17 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Post a Comment