ഫിഷറീസ് വകുപ്പ് ജില്ലയിലെ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം നടത്തുന്നു. പ്രതിമാസം 25,000 രൂപയാണ് വേതനം. മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. ഫിഷറീസില്‍ പ്രൊഫഷണല്‍ ഡിഗ്രി അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് ടാക്‌സോണമി ഉള്‍പ്പെടുന്ന ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത. പ്രായപരിധി 18-35. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, പ്രായോഗിക പരിജ്ഞാനം, വയസ്, മേല്‍വിലാസം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. ഏപ്രില്‍ 29 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10 നകം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറയിച്ചു. ഫോണ്‍: 0491 2815245.
Post a Comment