വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ തൊഴിൽ വകുപ്പിന്റെ സ്റ്റാൾ ഏഴാം ദിവസവും നിറഞ്ഞ പങ്കാളിത്തത്തോടെ തുടരുന്നു. വിവിധ തൊഴിൽ നിയമങ്ങളെക്കുറിച്ചും, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചുമുള്ള വിജ്ഞാന കേന്ദ്രമായി മാറിയിരിക്കുകയാണ് തൊഴിൽ വകുപ്പിന്റെ സ്റ്റാൾ.
സഹജ കോൾ സെന്റർ, തൊഴിൽ സേവ ആപ്പ്, കേരള സവാരി എന്നിവയെക്കുറിച്ച് അറിയുന്നതിനാണ് കൂടുതൽ പേർ സ്റ്റാൾ സന്ദർശിച്ചത്.
إرسال تعليق