Join Our Whats App Group

ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍: ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം


 

തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (ബോട്ടണി) തസ്തികയില്‍ ഭിന്നശേഷി – ശ്രവണപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത : MSc Botany, B Ed, SET or Equivalent. ശമ്പള സ്‌കെയില്‍ 55,200 – 1,15,300. പ്രായപരിധി 01.01.2023ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

യോഗ്യതയുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 25നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സ്ഥാപന മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group