പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പരപ്പ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലെ സ്ഥാപനങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് (എസ്.എസ്.എല്‍.സി / കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്/മലയാളം ഡാറ്റാ എന്‍ട്രി അറിയുന്നവര്‍ക്ക് മുന്‍ഗണന, എസ്.ടി വിഭാഗക്കാര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന), ഓഫീസ് അറ്റന്‍ഡന്റ്, ആയ, കുക്ക് (ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന), വാച്ച്മാന് (എസ്.ടി വിഭാഗം, പി.എസ്.സി നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതകള്‍) എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേല്‍വിലാസം, ഫോണ്‍, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, പ്രവര്‍ത്തന പരിചയം എന്നീ വിവരങ്ങള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25ന് വൈകിട്ട് അഞ്ച് വരെ. വിലാസം ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവല്മെന്റ് ഓഫീസ് പരപ്പ, ഫെഡറല്‍ ബാങ്ക് ബില്‍ഡിംഗ് രണ്ടാം നില, പരപ്പ പി.ഒ-671533. ഫോണ്‍ 0467 2960111.
ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്; പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
إرسال تعليق