തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജില്‍ കായചികിത്സ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ രണ്ട് ഒഴിവുണ്ട്. തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് പ്രവൃത്തി പരിചയം അഭിലഷണീയം. കരാറടിസ്ഥാനത്തില്‍ കാലാവധി പരമാവധി ഒരു വര്‍ഷമോ അതിനു മുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 12ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
കായചികിത്സ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
തൊഴിൽ വാർത്തകൾ
0
Post a Comment