കാസർഗോഡ്: കുടുംബശ്രീ ജില്ലാമിഷന്റെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയില്‍ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളോ ആയ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എഴുതുവാനും വായിക്കുവാനും അറിയുന്നവര്‍ ആയിരിക്കണം. പാചകം, ക്ലീനിംഗ് എന്നീ ജോലികള്‍ ചെയ്തുള്ള മുന്‍പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സ്. താത്പര്യമുള്ളവര്‍ ഏപ്രില്‍ പത്തിനകം കുടുംബശ്രീ ജില്ലാമിഷന് ഓഫീസ്, സിവില്‍ സ്റ്റേഷന്, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0467 2201205, 18004250716.
കുടുംബശ്രീ സ്നേഹിതയില്‍ കെയര്‍ ടേക്കര്‍ അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
إرسال تعليق