തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.
إرسال تعليق