എസ് എസ് കെയുടെ നിപൂണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. വോക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസില്‍ നടത്തും. ബിരുദവും ഡാറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എന്നിവയില്‍ എന്‍ സി വി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡാറ്റാ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കി ഡിപ്രഷന്‍ സ്പീഡ്, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം. ബി എഡ്/ ഡി എല്‍ എഡ് യോഗ്യത അഭിലഷണീയം. പ്രയപരിധി 36 വയസ് (സംവരണ ഇളവ് ഒ ബി സി മൂന്ന് വര്‍ഷം, എസ് സി/എസ് ടി അഞ്ച് വര്‍ഷം). അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് എസ് എസ് കെ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0474 2794098.
إرسال تعليق