സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. ഒഴിവുകൾ തിരുവനന്തപുരം (4), കോട്ടയം (1), ചാലക്കുടി (1)- അപേക്ഷയിൽ ഏത് സ്ഥലത്തേയ്ക്കാണെന്ന് വ്യക്തമാക്കിയിരിക്കണം. വിശദവിവരങ്ങൾക്ക്: https://ift.tt/8kty6V9
ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സയന്റിഫിക് ഓഫീസർ
തൊഴിൽ വാർത്തകൾ
0
Post a Comment