വടക്കഞ്ചേരി അപ്ലൈഡ് സയന്‍സ് കോളെജില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം. ഏപ്രില്‍ 11 ന് രാവിലെ ഒന്‍പത് മുതല്‍ കോളജെില്‍ ഇന്റര്‍വ്യൂ നടക്കും. അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍) തസ്തികയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം.എസ്.സി. കമ്പ്യുട്ടര്‍ സയന്‍സ്/എം.സി.എ, യു.ജി.സി. നെറ്റ്/പി.എച്ച്.ഡി അഥവാ ഫസ്റ്റ് ക്ലാസ് എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണ് യോഗ്യത. രാവിലെ ഒന്‍പതിനാണ് ഇന്റര്‍വ്യൂ. കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍ തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ്/അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ. എന്നിവയാണ് യോഗ്യത. രാവിലെ 11.30 നാണ് ഇന്റര്‍വ്യൂ.
അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്) തസ്തികയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള എം.എസ്.സി ഇലക്ട്രോണിക്‌സ്, യു.ജി.സി. നെറ്റ്/ പി.എച്ച്.ഡി അഥവാ ഫസ്റ്റ് ക്ലാസ് എം.ടെക് ഇലക്ട്രോണിക്‌സ് എന്നിവയാണ് യോഗ്യത. ഉച്ചയ്ക്ക് ഒന്നിനാണ് ഇന്റര്‍വ്യൂ. ഡെമോണ്‍സ്ട്രേറ്റര്‍/വര്‍ക്‌ഷോപ്പ് ഇന്‍ സ്ട്രക്ടര്‍ (ഇലക്ട്രോണിക്‌സ്) തസ്തികയ്ക്ക് ത്രിവത്സര ഫസ്റ്റ് ക്ലാസ് ഡിപ്ലോമ/ഫസ്റ്റ് ക്ലാസ് ബി.എസ്.സി ഇലക്ട്രോണിക് സയന്‍സ് എന്നിവയാണ് യോഗ്യത വൈകിട്ട് മൂന്നിനാണ് ഇന്റര്‍വ്യൂ. അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്‌സ്) തസ്തികയ്ക്ക് 55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടുകൂടിയുള്ള ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റ്/പി.എച്ച്.ഡി എന്നിവയാണ് യോഗ്യത. ഉച്ചയ്ക്ക് 12 നാണ് ഇന്റര്‍വ്യൂ.
താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും രണ്ട് പകര്‍പ്പുകളും സഹിതം നേരിട്ടെത്തണം. യു.ജി.സി നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 04922-255061, 8547005042.
Post a Comment