Join Our Whats App Group

സ്റ്റാഫ് നേഴ്‌സ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു


 ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ നിയമനം. സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിങ് എന്നിവയാണ് യോഗ്യത. കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. 17,000 രൂപയാണ് പ്രതിമാസ വേതനം. അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍  തസ്തികയില്‍ എം.എസ്.സി സൈക്കോളജി/എം.എ. സൈക്കോളജി, എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍  ആന്‍ഡ് സൈക്ക്യാട്രി), എം.എസ്.സി നേഴ്‌സിങ് (സൈക്ക്യാട്രി) എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രതിമാസ വേതനം 14,000 രൂപ. ഇരുതസ്തികകള്‍ക്കും 2023 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ വഴി ഏപ്രില്‍ 14 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ https://ift.tt/g7dcHu2 ലഭിക്കുമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ എന്‍. എച്ച്.എം (ആരോഗ്യകേരളം) അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group