Join Our Whats App Group

ജനറൽ മാനേജർ ഒഴിവ്


 

കോട്ടയം: തൃശൂർ ജില്ലയിലെ സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിലേക്ക് ജനറൽ മാനേജർ (ബിസിനസ്) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.  
ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ  തത്തുല്യ യോഗ്യത വേണം. ഏതെങ്കിലും സർക്കാർ / അംഗീകൃത സ്ഥാപനത്തിൽ    ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള അഞ്ചു വർഷത്തിൽ കുറയാതെയുള്ള  പ്രവർത്തി പരിചയവും വേണം. ശമ്പള സ്‌കെയിൽ:  108800-224000. 2023 ജനുവരി ഒന്നിന് 50 വയസ്സ് കഴിയാൻ പാടില്ല

നിശ്ചിത  യോഗ്യതയുള്ളവർ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത  എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ചു 12 നു മുൻപ് ബന്ധപ്പെട്ട റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ. സി  ഹാജരാക്കണം.
1960 ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ  സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ / ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോൺ: 0484-2312944.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group