Join Our Whats App Group

ഡോക്യുമെന്റേഷൻ മാനേജറെ നിയമിക്കുന്നു


 തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്തെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഡോക്യുമെന്റേഷൻ മാനേജറെ ആറ് മാസത്തേക്ക് കരാർ അടസ്ഥാനത്തിൽ നിയമിക്കുന്നു. മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ, ജേണലിസം, സിനിമറ്റോഗ്രഫി, വിഷ്വൽ എഫക്ട്സ് അല്ലെങ്കിൽ തത്തുല്യ കോഴ്സിൽ ബിരുദം വേണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. സ്പോട്ട് വീഡിയോഗ്രഫിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാകും നിയമനം. അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. വിശദമായ ബയോഡേറ്റയും അഞ്ച് മിനുട്ടിൽ താഴെയുള്ള സ്വയം തയ്യാറാക്കിയ വീഡിയോയും സഹിതം അപേക്ഷ നൽകണം. [email protected], [email protected]. വിശദവിവരങ്ങൾക്ക്: forest.kerala.gov.in, instagram/navakiranam, facebook/rkdpnavakiranam. ഫോൺ: 0471 2529220.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group