Join Our Whats App Group

Kerala govt temporary jobs

 

 Kerala govt temporary jobs



✅️ ദേശീയ ആരോഗ്യ ദൗത്യം ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ദേശീയ ആരോഗ്യ ദൗത്യം മലപ്പുറത്തിന് കീഴില്‍ വിവിധ തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബ്ലഡ് ബാങ്ക് ലാബ്ടെക്നീഷ്യന്‍, ജില്ലാ ആര്‍ബിഎസ്‌കെ കോര്‍ഡിനേറ്റര്‍, ജില്ലാ പിപിഎം കോര്‍ഡിനേറ്റര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എം ആന്റ് ഇ തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.


ചുവടെ കൊടുത്ത  ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0483 273013 എന്ന ഫോണ്‍ നമ്പറിലും ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റ് ആയ www. arogyakeralam. gov.in വഴിയും ബന്ധപ്പെടാം. APPLY NOW 


✅️ റെസിഡന്റ് മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി 23ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.


✅️ ആയുഷ് മിഷൻ യോഗ പരിശീലകരുടെ ഒഴിവ്

കൊച്ചി : ജില്ലയിലെ    ആയുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ  ഡിസ്പെന്‍സറികളിലേക്ക് നാഷണല്‍ ആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള ഫുൾടൈം  യോഗ ഇന്‍സ്ട്രക്ടർ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികള്‍ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും  സഹിതം  കച്ചേരിപ്പടിയിലെ എ.പി.ജെ. അബ്ദുൽ കലാം   ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ്മിഷന്‍ ജില്ലാ ഓഫീസിൽ  ഫെബ്രുവരി  13 ന് തിങ്കളാഴ്ച  രാവിലെ പത്തു മണിയ്ക്ക് കൂടികാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.


യോഗ്യത- അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ  നിന്നോ  ഒരു വർഷത്തില്‍ കുറയാതെയുള്ള  പി ജി ഡിപ്ലോമ അല്ലെങ്കില്‍ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള  യോഗ സർട്ടിഫിക്കറ്റ് കോഴ്സ്,അംഗീകൃത സർവ്വകലാശാലയില്‍ നിന്നുള്ള  ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി (യോഗ) എം ഫിൽ (യോഗ) എന്നിവയും പരിഗണിക്കും. 

ഉയർന്ന പ്രായപരിധി 50 വയസ്സ്,.

ഫോൺ_ 9847287481


✅️കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക നിയമനം

മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. https://ift.tt/x34l7mk എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 10 മുതല്‍ 19 ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ മേല്‍ വെബ്‌സൈറ്റില്‍ ലഭിക്കും.


✅️ ജെ.പി.എച്ച്.എന്‍ നിയമനം

വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എളമരം സബ് സെന്ററിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പാസായിരിക്കണം. കേരള നഴ്‌സ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  പ്രതിമാസം 22200 രൂപയാണ് ശമ്പളം. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും സഹിതം ഫെബ്രുവരി 16 ന് രാവിലെ 11 ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാവണം.   ഫോണ്‍: 9847495311

✅️ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ 'ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച് കേരള'  തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   നിയമന വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങള്‍ https://ift.tt/GZuVgx0  എന്ന വെബ്‌സെറ്റില്‍ ലഭിക്കും. 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13.


✅️ അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവ്

ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ പാറളം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.


അപേക്ഷകർ പാറളം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്ത വനിതകളായിരിക്കണം.

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.

അപേക്ഷ ഫെബ്രുവരി 10 മുതൽ 24 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തിസമയങ്ങളിൽ ബന്ധപെടാവുന്നതാണ്.

ഫോൺ 0487 2348388

✅️ തൊഴിൽ മേള

കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ കീഴിൽ എമിനൻസ് 23 എന്ന പേരിൽ ഫെബ്രുവരി 11ന് സെന്റ് തോമസ് കോളേജിൽ വെച്ച് തൊഴിൽ മേള നടക്കും. രാവിലെ 8.30 മുതൽ 12.30 സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. 18 മുതൽ 40 വയസ് വരെയുള്ള പത്താം ക്ലാസ് മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് 0487 2362517

✅️ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

ആലപ്പുഴ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വാര്‍ഷിക പദ്ധതി 2022-23 സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കൃഷി ശ്രീ സെന്റര്‍  തുടങ്ങുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ആര്യാട ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവരായിക്കണം.

യോഗ്യത: വിരമിച്ച  കൃഷി ഓഫീസര്‍ അല്ലെങ്കില്‍ വി.എച്ച്.എസ്.സി (കൃഷി) അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. നിയമനം ഒരു വര്‍ഷത്തേക്ക് മാത്രം. മാസം : 12000  രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 16ന് രാവിലെ 10.30ന് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാക്കണം.

ഫോണ്‍:9383470602.

✅️ സുരക്ഷ എം.എസ്.എം പ്രോജക്ടില്‍   ഒഴിവ്

ആലപ്പുഴ: സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ എം.എസ്.എം പ്രോജക്ടിലെ പ്രോജക്ട് മാനേജറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.എം/ എം.പി.എച്ച്/ എം.എ സോഷ്യോളജിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ശമ്പളം: 15000രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.

ഫോണ്‍: 9497109356, 9544867616.


✅️ ആരോഗ്യകേരളത്തിൽ ഒഴിവുകൾ

കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള സ്‌പെഷൽ എജ്യൂക്കേറ്റർ, ഓഡിയോളജിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷൽ എജ്യൂക്കേറ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും സ്‌പെഷൽ എഡ്യൂക്കേഷനിൽ ഒരുവർഷത്തെ ബി.എഡുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റിന് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയിൽ ബിരുദവും സ്ഥിരമായ ആർ.സി.ഐ. രജിസ്‌ട്രേഷനും, പ്രവർത്തിപരിചയവുമാണ് യോഗ്യത, പ്രായപരിധി 40 വയസ്. ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും ഡി.സി.എ. അല്ലെങ്കിൽ പി.ജി.ഡി.സി.എ. ആണു യോഗ്യത. ഒരു വർഷത്തെ പ്രവർത്തിപരിചയവും വേണം. അപേക്ഷകൾ 2023 ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി എൻ.എച്ച്.എം ഓഫീസിൽ നേരിട്ടു സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് എൻ.എച്ച്.എം. ഓഫീസുമായി ബന്ധപ്പെടുകയോ arogyakeralam.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 0481-2304844


✅️ അപ്രൈസർമാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു

ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലെ വിലപിടിപ്പുള്ള തൊണ്ടിമുതലുകളുടെ മൂല്യം തിട്ടപ്പെടുത്തുന്നതിനും നോട്ടുകൾ മെഷീൻ ഉപയോഗിച്ച് എണ്ണിത്തിട്ടപ്പെടുത്തുന്നതും യോഗ്യരായ അപ്രൈസർമാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ഫെബ്രുവരി 28 നകം  ആവശ്യമായ രേഖകൾ സഹിതം ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. ബാങ്കുകളിലോ കെ എസ് എഫ് ഇ മുതലായ സ്ഥാപനങ്ങളിലോ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന ലഭിക്കും.

✅️ വയനാട് മെഡിക്കൽ കോളേജിൽ ജോലി ഒഴിവുകൾ.

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് 45,000 രൂപ നിരക്കിൽ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്. യോഗ്യതയും TCMC/ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഫെബ്രുവരി 28 നു രാവിലെ 11നു വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഒഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

✅️ താൽക്കാലിക നിയമനം

ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ ആർ ഡബ്ല്യു എസ് എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മീഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടെക്നിക്കൽ മാനേജർ-ബി ടെക് (സിവിൽ/മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെ യോഗ്യത. താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

ഫോൺ: 0497 2707601, 8281112248.


✅️ അഡീഷണൽ ഗവ. പ്ലീഡർ ഒഴിവ്

കണ്ണൂർ ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്‌സ് ആൻഡ് സെഷൻസ് കോർട്ടിൽ ഉണ്ടാകുന്ന അഡീഷണൽ ഗവ. പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി ഏഴ് വർഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ, ജനന തീയ്യതി തെളിയിക്കുന്ന രേഖ, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ഫെബ്രുവരി 17 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാകലക്ടറുടെ കാര്യാലയത്തിലെ സീക്രട്ട് സെക്ഷനിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.

✅️ ഹെല്‍പ്പര്‍ നിയമനം:  അഭിമുഖം എഴ്, എട്ട്, ഒന്‍പത് തിയതികളില്‍

ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ ജോലികള്‍ക്കായി ഹെല്‍പ്പര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 2022 നവംബര്‍ 20 ന് നടന്ന പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി എഴ്, എട്ട്, ഒന്‍പത് തിയതികളില്‍ പാലക്കാട് ജില്ലാ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍  അഭിമുഖം നടക്കുമെന്ന് സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ വകുപ്പിന്റെ എന്റെ ഭൂമി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.entebhoomi.kerala.gov.in




Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group