മലപ്പുറം: താഴെക്കോട് ഗവ: ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഈഴവ വിഭാഗത്തില്‍ പെട്ടവര്‍ക്കായി നീക്കി വെച്ച സംവരണ തസ്തികയിലാണ് നിയമനം .എം ബി എ /ബി ബി എ ബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എക്കണോമിക്‌സ്, സോസ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍ എന്നീ വിഷയങ്ങളില്‍ ബിരുദത്തോടൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഈഴവ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 14 ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ 04933-296505, 9747377617 എന്നീ നമ്പറുകളില്‍ ലഭിക്കും.
إرسال تعليق