മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ തൃശൂര്‍ ഹെഡ് ഓഫീസില്‍ ഒരു യു.ഡി.ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന യു.ഡി.ക്ലാര്‍ക്കുമാര്‍ക്കും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സര്‍വ്വീസും ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് യോഗ്യത നേടിയവരുമായ എല്‍.ഡി.ക്ലര്‍ക്കുമാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ സെക്ഷനുകളിലെ പരിചയം അഭിലഷണീയം. അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന മാര്‍ച്ച് 7നകം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ ലഭിക്കണം.
إرسال تعليق