സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. അപേക്ഷകൾ ബയോഡേറ്റ സഹിതം [email protected] എന്ന ഇ-മെയിലിൽ അയയ്ക്കേണ്ടതാണ്. യോഗ്യത - ലക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിങ് - ഒന്നാം ക്ലാസ് ബിടെക് ബിരുദം, ലക്ചറർ ഇൻ ഇംഗ്ലീഷ് - 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. നെറ്റ് അഭിലഷണീയം. അവസാന തിയതി ഫെബ്രു. 19. ഫോൺ : 04862 297617, 9495276791, 8547005084.
إرسال تعليق