Join Our Whats App Group

ആരോഗ്യകേരളത്തിൽ ഒഴിവുകൾ


  കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിന്റെ കീഴിൽ ഒഴിവുള്ള സ്‌പെഷൽ എജ്യൂക്കേറ്റർ, ഓഡിയോളജിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷൽ എജ്യൂക്കേറ്റർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദവും സ്‌പെഷൽ എഡ്യൂക്കേഷനിൽ ഒരുവർഷത്തെ ബി.എഡുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റിന് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയിൽ ബിരുദവും സ്ഥിരമായ ആർ.സി.ഐ. രജിസ്‌ട്രേഷനും, പ്രവർത്തിപരിചയവുമാണ് യോഗ്യത, പ്രായപരിധി 40 വയസ്. ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് ബിരുദവും ഡി.സി.എ. അല്ലെങ്കിൽ പി.ജി.ഡി.സി.എ. ആണു യോഗ്യത. ഒരു വർഷത്തെ പ്രവർത്തിപരിചയവും വേണം. അപേക്ഷകൾ 2023 ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി എൻ.എച്ച്.എം ഓഫീസിൽ നേരിട്ടു സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് എൻ.എച്ച്.എം. ഓഫീസുമായി ബന്ധപ്പെടുകയോ arogyakeralam.gov.in  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. ഫോൺ: 0481-2304844

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group