പാലക്കാട്: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് നാല്‍പ്പത്തി ഒന്ന് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു കോടതി. പാലക്കാട് തച്ചനാട്ടുകര സ്വദേശി ഹംസയെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. നാട്ടുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠനത്തിനെത്തിയ പെണ്‍കുട്ടിയെ ഹംസ ലൈംഗീക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ നാട്ടുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അന്‍പത്തി ഒന്നുകാരനായ ഹംസ കുറ്റക്കാരനെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായി. നാല്‍പ്പത്തി ഒന്ന് വര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇരുപത്തി മൂന്ന് രേഖകള്‍ ഹാജരാക്കിയതിനൊപ്പം പതിനഞ്ച് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹംസയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 41 വര്‍ഷം കഠിനതടവ്
തൊഴിൽ വാർത്തകൾ
0
إرسال تعليق