തൃശൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി, വി ആർ പുരം എന്നീ ഐ ടി ഐ കളിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ) തസ്തികയിലെ ഒന്ന് വീതം ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. 3 വർഷ മെക്കാനിക്കൽ അല്ലെങ്കിൽ സിവൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത. മണിക്കൂർ അടിസ്ഥാനത്തിൽ പരമാവധി 945/- രൂപ ദിവസ വേതനം ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കററുകളുടെ ഒറിജിനലും പകർപ്പും സഹിതം 21ന് (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് കോഴിക്കോട് സിവിൽ സ്റേറഷൻ, ബി-ബ്ലോക്ക് 6-ാം നിലയിൽ പ്രവർത്തിക്കുന്ന ഉത്തരമഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 0495 2371451.
إرسال تعليق