കോഴിക്കോട്: തിരുവമ്പാടി ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഈഴവ/തിയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എംബിഎ/ബിബിഎ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇക്കണോമിക്‌സ്/ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്പോമയും ഡിജിഇടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ട്രെയിനിങ്ങും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം തിരുവമ്പാടി ഗവ. ഐ.ടി.ഐ. യില്‍ ജനുവരി 20 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂവിനായി ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക്:0495 2254070.
إرسال تعليق