Join Our Whats App Group

ഫെസിലിറ്റേറ്റര്‍ നിയമനം


പാലക്കാട്: ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലെ കാഞ്ഞിരപ്പുഴ-വെറ്റിലച്ചോല, മലമ്പുഴ-അയ്യപ്പന്‍പൊറ്റ, പുതുശ്ശേരി-ചെല്ലങ്കാവ്, മംഗലത്താന്‍ചള്ള, പുതുപ്പരിയാരം-മുല്ലക്കര, കടമ്പഴിപ്പുറം-പാളമല, പെരുമാട്ടി-മല്ലന്‍ചള്ള, വടകരപതി-മല്ലമ്പതി, മുതലമട-ചപ്പക്കാട് എന്നീ കോളനികളില്‍ പുതുതായി ആരംഭിക്കുന്ന സാമൂഹ്യ പഠനമുറികളില്‍ ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.എഡ്/ടി.ടി.സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ പ്ലസ് ടു വിജയിച്ചവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 18 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ നല്‍കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഏത് കോളനിയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയില്‍ എഴുതണം. സാമൂഹ്യ പഠനമുറി ആരംഭിക്കുന്ന പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491 2505383.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group