പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് വാക്കിങ് ഇന്റര്‍വ്യൂ നടത്തുന്നു. പ്രീഡിഗ്രി, പ്ലസ് ടു, വി.എച്ച്.എസ്.ഇ (സയന്‍സ്), ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം ആണ് യോഗ്യത. കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. പ്രായം 20 നും 41 നും മധ്യേ. താത്പര്യമുള്ളവര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04924254382.
സ്റ്റാഫ് നഴ്സ്: വാക്കിങ് ഇന്റര്‍വ്യൂ 31 ന്
തൊഴിൽ വാർത്തകൾ
0
إرسال تعليق