You don't need anyone else's inbox to save messages, WHASAPP MESSAGE YOURSELF FEATURE has arrived..| info
മെസേജുകള്‍ സൂക്ഷിക്കാന്‍ ഇനി വേറെ ആരുടെയും ഇന്‍ബോക്സ് വേണ്ട, WHASAPP MESSAGE YOURSELF FEATURE എത്തിപ്പോയ്..
സാധാരണയായി നമുക്ക് സേവ് ചെയ്യാനുള്ള എന്തെങ്കിലും നോട്ടുകളോ ഫോട്ടോകളോ ഫയലുകളോ സേവ് ചെയ്ത് വയ്ക്കാനായി നമുക്ക് പ്രിയപ്പെട്ട ആർക്കെങ്കിലും അയച്ചിടുക എന്നതായിരുന്നില്ലേ പതിവ്? അതല്ലെങ്കിൽ നമ്മുടെ തന്നെ സെക്കന്റ് നമ്പറിൽ ഇവയൊക്കെ അയച്ചിടും. നമ്മുടെ ഓഫീസിലെ വളരെ കോൺഫിഡൻഷ്യൽ ആയ കാര്യം മുതൽ വീട്ടിലേക്ക് വാങ്ങേണ്ട പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് വരെ നമ്മൾ ഇത്തരത്തിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ഇനി മുതൽ വേറെ ഒരു നമ്പറിനെ ഇതിനായി ആശ്രയിക്കാതെ നമുക്ക് തന്നെ നമ്മുടെ മെസേജുകൾ സൂക്ഷിക്കാനുള്ള ഫീച്ചറുമായി വരുകയാണ് വാട്സ് ആപ്പ്.
MESSAGE YOURSELF എന്നാണ് വാട്സ്ആപ്പ് ഈ പുതിയ ഫീച്ചറിന് പേരു നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ നിങ്ങൾക്കു തന്നെ നിങ്ങൾക്കു വേണ്ട സന്ദേശമയക്കാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ വ്യത്യാസമില്ലാതെ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് മെസേജ് യുവർസെഫ് ഓപ്ഷൻ ലഭ്യമാകും. കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കുമായി ലഭ്യമാക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ബീറ്റാ വേർഷൻ ഉപയോക്താക്കൾക്ക് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചില ഉപയോക്താക്കൾക്ക് മാത്രമാണ് നിലവിൽ MESSAGE YOURSELF ഓപ്ഷനുള്ളത്.
WhatsApp Message Yourself ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
WhatsApp ൽ Message Yourself ഫീച്ചർ ലഭിക്കാൻ Google Play Store-ൽ നിന്നോ Apple App Store ലോ നോക്കി നിങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് ചെയ്തുവെന്ന് ഉറപ്പാക്കുക. ഓട്ടോ അപ്ഡേറ്റഡ് ആണെങ്കിൽ നിങ്ങൾ ഈ സ്റ്റെപ്പ് പിൻതുടരേണ്ടതില്ല. അപ്‌ഡേറ്റ് ചെയ്‌ത വാട്ട്‌സ്ആപ്പ് ആപ്പ് തുറക്കുക. create a new chat ഐക്കൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ കോൺടാക്ട്സിൽ നിങ്ങളുടെ സ്വന്തം നമ്പർ നിങ്ങൾക്ക് കാണാൻ കഴിയും. അത് സെലക്ട് ചെയ്ത് മെസേജ് അയക്കാനാകുന്നതാണ്.
ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തമായിത്തന്നെ നോട്ടുകൾ ഷെയർ ചെയ്യാനും ആപ്പിനുള്ളിലെ മറ്റ് ചാറ്റുകളിൽ നിന്ന് പ്രധാനപ്പെട്ട മെസേജുകളോ മൾട്ടിമീഡിയ ഫയലോ ഫോർവേഡ് ചെയ്യാനും കഴിയും. നിങ്ങൾക്ക് വാട്ട്‌സ്ആപ്പിൽ വോയ്‌സ് നോട്ടുകൾ റെക്കോർഡുചെയ്യാനും ഫോട്ടോകൾ ക്ലിക്കുചെയ്യാനും അവ നിങ്ങൾക്കായി വേണ്ടിത്തന്നെ സൂക്ഷിക്കാനും കഴിയും.
നോട്ട്സ് കുറിച്ചു വക്കുന്നവർക്കായി പ്രത്യേകം ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ഇനി മുതൽ അതിന്റെ ആവശ്യമുണ്ടാകില്ല. ഇതൊരു നിഫ്റ്റി ഫീച്ചറാണ്. വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പുകളിലും വെബിലും ഈ ഫീച്ചർ പ്രവർത്തിക്കും. നിങ്ങളുടെ അക്കൗണ്ടിൽ കണക്റ്റുചെയ്‌ത എല്ലാ ഡിവൈസുകളിലും ഉപയോക്താക്കൾക്ക് ഈ സന്ദേശങ്ങൾ കാണാനാകും. വോയ്‌സ് സ്റ്റാറ്റസ്, വെബിലൂടെയുള്ള വോയ്‌സ് കോളുകൾ എന്നിവയും മറ്റും വരും ദിവസങ്ങളിൽ വാട്ട്‌സ്ആപ്പിന് കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
إرسال تعليق