Join Our Whats App Group

Those receiving pension from the Kerala Madrasa Teachers' Welfare Board should submit their life certificate by 31| new info

 

Those receiving pension from the Kerala Madrasa Teachers' Welfare Board should submit their life certificate by 31| new info 



കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ 31ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ 2022 ഡിസംബര്‍ 31ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തില്‍ ലഭിക്കും. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപെടുത്തി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെ യു ആര്‍ ഡി എഫ് സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍.പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തില്‍ അയച്ചു തരണം.

ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കുവാന്‍ കഴിയുകയുള്ളുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0495 2966577, 9188230577.




Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group