Join Our Whats App Group

KERALA JOB VACANCY NO EXAM |Apply Now

 

 KERALA JOB VACANCY NO EXAM |Apply Now

 Know the Benefits You Provide

In order to find and get the best job there are some very important things you’ll want to know. First, consider that you present an opportunity for many employers even if you have no job experience. Discover Your Skills  give you important information about how you can get a job that is a good fit, a job where you will do well, even with no experience! The importance of knowing how you can provide an important service to employers cannot be understated. Otherwise, it’s easy to get in the situation of being a job beggar. Job begging is not fun and it’s not effective either. Once you know you have something to offer, the job search can become much more enjoyable and meaningful. It will also help you land a job where you will be more effective and have more opportunities for even better jobs in the future.



പരീക്ഷയില്ലാതെ കേരളത്തിൽ നേടാവുന്ന താൽക്കാലിക ജോലി ഒഴിവുകൾ.

ഇന്ന് വന്നിട്ടുള്ള ഗവ ജോലി ഒഴിവുകൾ, താത്കാലിക സ്ഥിര ജോലികൾ

വാക്ക് – ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി / ചിക്കുന്‍ഗുനിയ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 7ന്് നിശ്ചയിച്ചിരുന്ന വാക്ക് – ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 15ന് നടക്കും. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളായ ഫോഗിംഗ്, സ്‌പ്രേയിംഗ് എന്നിവയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ബയോഡേറ്റ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 15ന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഹാളില്‍ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രാവിലെ 10.30വരെ മാത്രമായിരിക്കും രജിസ്‌ട്രേഷന്‍ നടപടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫോണ്‍: 0471-2471291

സൂപ്പർവൈസർ നിയമനം

അഴീക്കൽ തുറമുഖ പരിധിയിലെ വിവിധ മാന്വൽ ഡ്രെഡ്ജിങ് കടവുകളിലേക്ക് അസിസ്റ്റന്റ് കടവ് സൂപ്പർവൈസർ, കടവ് അസിസ്റ്റന്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. അസിസ്റ്റന്റ് കടവ് സൂപ്പർവൈസർക്ക് എസ് എസ് എൽ സി, കമ്പ്യൂട്ടർ പരിജ്ഞാനം (പ്രായം 25-30), കടവ് അസിസ്റ്റന്റിന് എട്ടാം ക്ലാസ് ആണ് യോഗ്യത (പ്രായം 30-40). ഉദ്യോഗാർഥികൾ ഡിസംബർ 21ന് രാവിലെ 11.30ന് അഴീക്കൽ തുറമുഖ ഓഫീസിൽ ഹാജരാകണം.

ഫോൺ: 0497 2771413.

റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം

കണ്ണൂർ ജില്ലയിൽ ഒഴിവുളള 17 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം നടത്തുന്നു. ഒഴിവുകൾ: എസ് സി ഒമ്പത്, ഭിന്നശേഷി ഏഴ്, ജനറൽ ഒന്ന്. എസ് എസ് എൽ സി പാസായ 21നും 60നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി ആറിന് വൈകീട്ട് മൂന്ന് മണിക്കകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ്: 0497 2700552, താലൂക്ക് സപ്ലൈ ഓഫീസുകൾ കണ്ണൂർ: 0497 2700091, തളിപ്പറമ്പ്: 0460 2203128, തലശ്ശേരി: 0490 2343714, ഇരിട്ടി: 0490 2494930, പയ്യന്നൂർ: 04985 299677.

താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലേക്കും മണ്ണാര്‍ക്കാട് നഗരസഭയിലേക്കുമാണ് നിയമനം. ഹയര്‍ സെക്കന്‍ഡറി (തത്തുല്യം) ആണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി സ്മാര്‍ട്ട് ഫോണും പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 മുതല്‍ 17 വരെ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഹോംഗാര്‍ഡ് നിയമനം

മലപ്പുറം ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള മലപ്പുറം ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം. ഫോണ്‍ :0483 2734788, 9497920216.

അധ്യാപക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തില്‍ എച്ച്.എസ്.എസ്.ടി ബോട്ടണി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. ഇവരുടെ അഭാവത്തില്‍ ശ്രവണ/ മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കുന്നതാണ്. എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ്/ നെറ്റ്/ തതുല്യം എന്നിവയാണ് യോഗ്യത. പ്രവര്‍ത്തി പരിചയം അഭിലഷണീയം. ശമ്പള സ്‌കെയില്‍ : 55200-1,15,300 പ്രായം : 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയാന്‍ പാടില്ല. നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഡിസംബര്‍ 22ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കേണ്ടതാണെന്നും എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ (പി ആന്‍ഡ് ഇ) അറിയിച്ചു.

ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം നാച്ചുറല്‍ സയന്‍സ് വിഷയത്തില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. ഡിസംബര്‍ 15 ന് (വ്യാഴം) രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 9495 613 259.

തിരൂരങ്ങാടി ഗവ: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള സുവോളജി (ജൂനിയര്‍) അധ്യാപകന്റെ താല്‍കാലിക തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നാളെ (ഡിസംബര്‍ 14 ) രാവിലെ 11 മണിക്ക് ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ നടക്കും. താല്‍പ്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

ജെ.പി.എച്ച്.എന്‍ ഒഴിവ്

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എന്‍.എം ട്രെയിനിങ് സെന്ററില്‍ നിന്നുള്ള എ.എന്‍.എം കോഴ്‌സ് വിജയമാണ് യോഗ്യത. കേരള നഴ്‌സ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഡിസംബര്‍ 16 (വെള്ളി) ന് രാവിലെ 10 ന് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

ജോബ് ഫെയര്‍ 17 ന്

അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പോരൂര്‍ ഗ്രാമ പഞ്ചായത്ത് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫൂച്ചര്‍ ലീപ്പുമായി സഹകരിച്ച് 2022 ഡിസംബര്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ പോരൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ചെറുകോട്) വെച്ചാണ് മേള നടക്കുക. പ്രമുഖ സ്ഥാപനങ്ങള്‍, ബാങ്കിങ്, ഐടി, എഞ്ചിനീയറിംഗ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആയിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളുണ്ട്. 18 വയസ്സ് പൂര്‍ത്തിയാക്കിയ, ജില്ലക്കകത്ത് നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ www.jobfair.plus/porur എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 16-നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7593852229.

അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള മലയാറ്റൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ മലയാറ്റൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസായിരിക്കണം, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 24ന് വൈകീട്ട് 5 വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, മലയാറ്റൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

മിനി ജോബ് ഫെയര്‍

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം എസിഇ എഞ്ചിനീയറിംഗ് കോളേജും ചേര്‍ന്ന് മിനി ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. എസിഇ എഞ്ചിനീയറിംഗ് കോളേജില്‍ 2022 ഡിസംബര്‍ 17 ശനിയാഴ്ചയാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://ift.tt/SX6vA2y എന്ന ലിങ്കില്‍ ലഭ്യമാകുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ 17 ന് രാവിലെ 9.30 മണിക്ക് തിരുവല്ലം എസിഇ എഞ്ചിനീയറിംഗ് കോളേജില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകേണ്ടതാണ്. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്ദര ബിരുദം, ഐടിഐ/ ഡിപ്ലോമ, ബിടെക്, ബിസിഎ, എംസിഎ, എംബിഎ, ഹോട്ടല്‍ മാനേജ്‌മെന്റ്, പാരാമെഡിക്കല്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: 0471-2992609, 0471-2741713. അന്നേ ദിവസം സ്‌പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്



Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group