വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍/ആര്‍.സി.ഐ രജിസ്ട്രേഷനോട്കൂടിയ ഡി.ജി.ഡി.സി.പി, ഡോക്ടര്‍- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍, സൈക്യാട്രിസ്റ്റ്/സൈക്യാട്രിക് പി.ജിയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 240390.
إرسال تعليق