Join Our Whats App Group

ടീച്ചർ കം ആയ ഒഴിവ്..


വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ സാങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ടീച്ചർ കം ആയ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ഉദ്യോഗാർഥികൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത പ്രീപ്രൈമറി ടിടിസി/പ്ലസ്ടു/ടിടിസി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ മാത്രം. നിയമന രീതി അഭിമുഖം (പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുരം, നന്ദിയോട്, പച്ച പി.ഒ. എന്ന വിലാസത്തിൽ ഡിസംബർ 31നു മുമ്പ് ലഭ്യമാക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group