പാലക്കാട്: ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എംപ്ലോയ്‌മെന്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 17,000 രൂപ വേതനം ലഭിക്കും. ബി-ടെക്/എം.ബി.എ/എം.സി.എ ബിരുദമാണ് യോഗ്യത. 2018 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്കും 36 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. ചിറ്റൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഡിസംബര്‍ 27 ന് രാവിലെ 11 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിനെത്തണമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 27224
إرسال تعليق