കോട്ടയം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത എച്ച്.എസ്.എസ്.ടി ബോട്ടണി സ്ഥിരം തസ്തികയില്‍ നിയമനം നടത്തുന്നു. എം.എസ്.സി ബോട്ടണി, ബി.എഡ്/സെറ്റ് /തത്തുല്യം ആണ് യോഗ്യത. 55,200 മുതല്‍ 1,15,300 രൂപ വരെയാണ് ശമ്പളം. പ്രായം 2022 ജനുവരി ഒന്നിന് 40 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 29 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള എന്‍.ഒ.സി നല്‍കണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഇവരുടെ അഭാവത്തില്‍ ശ്രവണ/മൂക പരിമിതരെയും മറ്റ് അംഗപരിമിതരെയും പരിഗണിക്കും. ഫോണ്‍: 0484-2312944.
إرسال تعليق