ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാത്തമാറ്റിക്സ് ടീച്ചര്‍ തസ്തികയില്‍ ഭിന്നശേഷി-കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവില്‍ നിയമനം നടത്തുന്നു.
01.01.2022ന് 40 വയസു കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 45,600-95,600 രൂപയാണ് ശമ്പളം. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടാവണം. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. ബി.എഡ്് സെറ്റ്/ നെറ്റ്/ എം.എഡ്/ എം.ഫില്‍/ പി.എച്ച്.ഡി ഉണ്ടായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 23നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. നല്‍കണം.
إرسال تعليق