കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർദ്ധിത കാർഷിക പദ്ധതി ആവിഷ്‌കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷൻ/കരാറിൽ നിയമിക്കുന്നു. കൃഷി/എൻജിനിയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറൽ ബിരുദവും, മികച്ച ആശയ പ്രകാശനവും (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവർക്ക് മുൻഗണന.
സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായിട്ടുള്ളവർ https://forms.gle/4QijsFeyfnRwQ3GK9 എന്ന ഓൺലൈൻ ഫോമിൽ വിശദാംശങ്ങൾ ഡിസംബർ 15 ഉച്ചയ്ക്ക് മുമ്പ് നൽകണം. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയാറാക്കി ബന്ധപ്പെടും.
Post a Comment