തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ – ഹിന്ദി തസ്തികയില്‍ ഭിന്നശേഷി – കാഴ്ച പരിമിതര്‍ക്കു സംവരണം ചെയ്തിരിക്കുന്ന മൂന്നു സ്ഥിരം ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ശ്രവണ പരിമിതര്‍, അംഗവൈകല്യമുള്ളവര്‍, ലോക്കോമോട്ടര്‍ ഡിസബിലിറ്റി/ സെറിബ്രല്‍ പാഴ്‌സി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് തികയാന്‍ പാടില്ല. ശമ്പള സ്‌കെയില്‍ 45600 – 95600. യോഗ്യത. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഹിന്ദി ബിരുദാനന്തര ബിരുദം, ബിഎഡും സെറ്റ് / നെറ്റ് / എംഎഡ് / എംഫില്‍ / പിഎച്ച്ഡി തത്തുല്യം എന്നിവയാണു യോഗ്യതകള്‍. എസ്.സി. എസ്ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മാര്‍ക്ക് ഇളവു ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24നു ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടു ഹാജരാകണം. നിലവില്‍ ജോലിചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.
ഹയര്‍ സെക്കന്‍ഡറി ഹിന്ദി അധ്യാപക ഒഴിവ്..
Ammus
0
إرسال تعليق