Join Our Whats App Group

വാക്ക് ഇൻ ഇൻ്റർവ്യൂ


തിരുവനന്തപുരം: ഡെങ്കിപ്പനി/ചിക്കുൻഗുനിയ നിവാരണ പരിപാടിയുടെ ഭാഗമായി വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഉള്ള പ്രദേശങ്ങളിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കണ്ടിജന്റ് വർക്കേഴ്സിന്റെ 5 (അഞ്ച്) ഒഴിവുകളിലേക്ക് 90 ദിവസത്തേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ഡിസംബർ 9 വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചക്ക് 1.00 മണി വരെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യതയായി ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കാൻ പാടില്ല. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 18-നും 45നും മദ്ധ്യേ ആയിരിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group