പാലക്കാട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 ് കവിയരുത്. ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി.സി.എ/പി.ജി.ഡി.സി.എ തത്തുല്യം) ആണ് യോഗ്യത. പരിശീലന കാലാവധി ഒരു വര്‍ഷം. 9000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും രണ്ട് ഫോട്ടോയുമായി ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ജില്ലാ ഓഫീസില്‍ 2023 ജനുവരി നാലിന് രാവിലെ 11 നകം എത്തണം. ബോര്‍ഡില്‍ കൊമേഴ്സ്യല്‍ അപ്രന്റീസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0491 2505542.
കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന്
തൊഴിൽ വാർത്തകൾ
0
إرسال تعليق