Join Our Whats App Group

ജോലി ഒഴിവ്: കാഴ്ച വൈകല്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു


 

എറണാകുളം: ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തില്‍ എസ് എസ് ടി ജിയോഗ്രഫി തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കാഴ്ച വൈകല്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ അഭാവത്തില്‍ ശ്രവണ / മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗ പരിമിതരെയും പരിഗണിക്കും.

യോഗ്യത : 50 ശതമാനം മാര്‍ക്കോടെ എംഎസ് സി അല്ലെങ്കില്‍ എം എ ജിയോഗ്രഫി, സോഷ്യല്‍ സയന്‍സില്‍ ബി എഡ്, സെറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

ശമ്പളം : 55200-1,15,300. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം ഈ മാസം 14ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നും എന്‍ ഒ സി ഹാജരാക്കേണ്ടതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group